IJKVOICE

പതിനേഴുകാരനു ദാരുണാന്ത്യം

കോണത്തുകുന്ന് : ബൈക്കിൽനിന്നു വീണ് പതിനേഴുകാരനു ദാരുണാന്ത്യം. പുത്തൻചിറ കണ്ണികുളങ്ങര മണലിപ്പറമ്പിൽ ഷഫീഖിൻ്റെ മകൻ അബ്‌ദുൾ സാരിഷ് (17) ആണ് മരിച്ചത്.മാള-കോണത്തുകന്ന് റോഡിൽ പുഞ്ചപ്പറമ്പിൽ കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് അപകടം. മാള ഭാഗത്തുനിന്ന് വരികയാ യിരുന്നു സാരിഷ്. ഗുരുതര പരുക്കേറ്റ സാരിഷിനെ സമീപവാസിയായ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ക്ഷേമകാര്യസ്‌ഥിരസമിതി അധ്യക്ഷൻ രമേഷ് മാടത്തിങ്കിലിന്റെ നേതൃത്വത്തിൽ ഇരിങ്ങാല ക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം നടത്തി. സഹോദ രങ്ങൾ: സഹദ്, സഹൽ.