ഇരട്ട എഞ്ചിന്‍ ഭരണസംവിധാനമല്ല ഇരട്ട മുഖമുള്ള പ്രധാനമന്ത്രിയാണ് ഇന്ത്യഭരിക്കുന്നതെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു. മണിപ്പൂര്‍ സന്ദര്‍ശിച്ച് അവിടുത്തെ ജനങ്ങളോട് സംവദിച്ച് അവരുടെ പ്രയാസങ്ങള്‍ ഉള്‍ക്കൊണ്ട് അതിന്റെ അടിസ്ഥാനത്തില്‍ പ്രതികരിച്ച ആനി രാജക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തികേസെടുത്തതിനെതിരെ കേരളമഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നടത്തിപ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സമരത്തില്‍ മഹിളാ സംഘം മണ്ഡലം പ്രസിഡണ്ട് സുമതി തിലകന്‍ അദ്ധ്യക്ഷത വഹിച്ചു . എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുന്‍ പോട്ടക്കാരന്‍ ,അംബിക സുഭാഷ്, സിന്ധുപ്രദീപ് എന്നിവര്‍ സംസാരിച്ചു . മഹിള സംഘം മണ്ഡലം ട്രഷറര്‍ പ്രിയസുനില്‍ സ്വാഗതവും , മണ്ഡലം ജോ: സെക്രട്ടറി സുധദിലീപ് നന്ദിയും പറഞ്ഞു.