IJKVOICE

ഓണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഓണാഘോഷത്തിന്റെ സംഘാടകസമിതി യോഗം ശനിയാഴ്ച്ച വൈകിട്ട് നാലുമണിക്ക് നഗരസഭ ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ് കുമാര്‍ അറിയിച്ചു.

ഓണാഘോഷ സംഘാടകസമിതി യോഗം നാളെ ടൗണ്‍ഹാളില്‍.

ഇരിങ്ങാലക്കുട : ഓണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഓണാഘോഷത്തിന്റെ സംഘാടകസമിതി യോഗം ശനിയാഴ്ച്ച വൈകിട്ട് നാലുമണിക്ക് നഗരസഭ ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ് കുമാര്‍ അറിയിച്ചു. ഇരിങ്ങാലക്കുടയിലെ വ്യാപാരി വ്യവസായി മേഖലയിലുള്ളവരും, വിവിധ റസിഡന്‍സ് അസോസിയേഷന്‍, വിവിധ ക്ലബ്ബുകള്‍ തുടങ്ങി ഇരിങ്ങാലക്കുടയിലെ നാനാതുറകളില്‍പെട്ട എല്ലാവരും ചേര്‍ന്നാണ് ഇരിങ്ങാലക്കുടയ്ക്ക് വര്‍ണ്ണപ്പകിട്ടേകുന്ന ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓണാഘോഷം വന്‍ വിജയമാക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ അഭ്യര്‍ഥിച്ചു.