സെന്‍റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുടയില്‍ ബിരുദദാനചടങ്ങ് നടത്തി. 2020-2021, 2021-2022, 2022-2023 ബിരുദവും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികൾക്കാണ് സർട്ടിഫിക്കറ്റുകൾ നല്‍കിയത്. 1200 ഓളം വിദ്യാര്‍ത്ഥിനികള്‍ ചടങ്ങില്‍ പങ്കെടുത്തു. ചെന്നൈ വി. ഐ. ടി. യുണിവേഴ്സിറ്റി റെജിസ്ട്രാർ ഡോ. പി. കെ. മനോഹരന്‍ മുഖ്യാതിഥിയായിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി, വൈസ് പ്രിന്‍സിപ്പാള്‍മാരായ ഡോ. സിസ്റ്റര്‍ എലൈസ, ഡോ. സിസ്റ്റര്‍ ഫ്ളവററ്റ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.