മണിപ്പൂരിൽ രണ്ടരമാസത്തിലേറെയായി തുടരുന്ന വംശീയ കലാപം അവസാനിപ്പിക്കുവാൻ കേന്ദ്ര സർക്കാർ ഇടപെടുക,വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയുക,ബി.ജെ.പി യുടെ രഹസ്യ അജണ്ടയെ തുറന്നുകാട്ടുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയും,മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും LDF പൊറത്തിശ്ശേരി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേ കൂട്ടായ്മ സംഘടിപ്പിച്ചു.
മാപ്രാണം കുരിശ്ശ് കപ്പേളയ്ക്കു സമീപം സംഘടിപ്പിച്ച പരിപാടി CPIM ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയംഗം ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.CPI പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി പി.ആർ.രാജൻ അദ്ധ്യക്ഷത വഹിച്ചു.CPI ജില്ലാ കൗൺസിൽ അംഗം ബിനോയ് ഷബീർ,എൽ.ഡി.എഫ് കൺവീനർ എം.ബി.രാജുമാസ്റ്റർ,CPIM പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.എൽ.ജീവൻലാൽ,കരുവന്നുർ ലോക്കൽ സെക്രട്ടറി പി.കെ.മനുമോഹൻ,എൻ.എസ്.വിഷ്ണു എന്നിവർ പ്രസംഗിച്ചു.