എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം എടക്കുളം ചെമ്പഴന്തി ഹാളിൽ നടന്നു.

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം എടക്കുളം ചെമ്പഴന്തി ഹാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പി തങ്കം ടീച്ചർ ഉദ്ഘാടനം ചെയതു. കെ സി പ്രേമരാജൻ അധ്യക്ഷനായി. സി പി ഐ എം ഏരിയ സെക്രട്ടറി വി എ മനോജ്കുമാർ , പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി , യൂണിയൻ ഏരിയ സെക്രട്ടറി കെ ബി സുലോചന , ജില്ലാ സെക്രട്ടറി സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ, ജോയിന്റ് സെക്രട്ടറി കെ ആർ ഹരി, കെ എ ഗോപി , കെ കെ സുരേഷ്ബാബു എന്നിവർ സംസാരിച്ചു. ടി വി നാരായണൻ സ്വാഗതവും മല്ലിക ചാത്തുക്കുട്ടി നന്ദിയും പറഞ്ഞു ഭാരവാഹികൾ കെ സി പ്രേമരാജൻ (പ്രസിഡന്റ്) കെ ബി സുലോചന (സെക്രട്ടറി) വി എൻ ഉണ്ണികൃഷ്ണൻ (ട്രഷറർ)

Leave a Reply

Your email address will not be published. Required fields are marked *