IJKVOICE

12 കാരനായ മകനെ വെട്ടി പരിക്കേൽപ്പിച്ചു.

തൃശ്ശൂരില്‍ മദ്യപിച്ചെത്തിയ പിതാവ് 12 കാരനായ മകനെ വെട്ടി പരിക്കേൽപ്പിച്ചു.

വിയ്യൂര്‍ പനമ്പിള്ളിയിലാണ് സംഭവം. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് പ്രഭാതിന്‍റെ അറസ്സ് വിയ്യൂര്‍ പോലീസ് രേഖപ്പെടുത്തി.ഇന്ന് രാവിലെ പത്തോടെയായിരുന്നു സംഭവം. തെങ്ങുകയറ്റ തൊഴിലാളിയാണ് പ്രതി പ്രഭാത്. മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന സ്വഭാവമുള്ള ആളാണ് പ്രഭാത്. ഇന്ന് രാവിലെയും ഇയാള്‍ സമാന രീതിയില്‍ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കി. ഇതിനിടയില്‍ ജോലിക്കുപയോഗിക്കുന്ന മൂര്‍ച്ഛയേറിയ വെട്ടുകത്തി ഉപയോഗിച്ച് മകന്‍ ആനന്ദ കൃഷ്ണനെ വെട്ടുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെങ്കിലും എട്ടോളം തുന്നലുകള്‍ ഇട്ടിട്ടുണ്ട്.

സംഭവത്തില്‍ പിതാവ് പ്രഭാതിന്‍റെ അറസ്റ്റ് വിയ്യൂര്‍ പോലീസ് രേഖപ്പെടുത്തി