കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിഞ്ഞാലക്കുട യൂണിറ്റിന്റെ 42th വാർഷികപൊതുയോഗം വ്യാപാരഭവനിൽ നടന്നു.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിഞ്ഞാലക്കുട യൂണിറ്റിന്റെ 42th വാർഷികപൊതുയോഗം വ്യാപാരഭവനിൽ നടന്നു. പ്രസിഡന്റ്‌ ശ്രീ ഷാജുപാ റേക്കാടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ എബിൻ വെള്ളാനിക്കാരൻ റിപ്പോർട്ടും, ട്രഷറർ ശ്രീ വി. കെ. അനിൽകുമാർ വരവുചിലവുകണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ ശ്രീ പി. വി. നോബിൾ അനുസ്മരണപ്രഭാഷണം
നടത്തി. അന്തരിച്ച മുൻ പ്രസിഡന്റ്‌ ശ്രീ ടെന്നിസൺ തെക്കേക്കരയെ പ്രത്യേകം സ്മരിക്കുകയും, അദ്ദേഹത്തിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ N. R. വിനോദ്കുമാർ യോഗം ഉത്ഘാടനം ചെയ്തു. ഭദ്രം കുടുംബസുരക്ഷാ പദ്ധതിയിൽനിന്നുള്ള മരണാനന്തര സഹായമായ 10 ലക്ഷം രൂപയും, ബെനവലന്റ് സൊസൈറ്റിയിൽനിന്നുള്ള മരണാനന്തര സഹായം 1 ലക്ഷം രൂപയും ബെനവലന്റ് സൊസൈറ്റി ട്രഷറർ ശ്രീ വി. ടി. ജോർജ് അവകാശികൾക്ക് നൽകി. ജില്ലാ സെക്രട്ടറി ശ്രീ നജാഹ് SSLC, Plus 2 അവാർഡുകൾ വിതരണം ചെയ്തു. ഇരിഞ്ഞാലക്കുട മുനിസിപ്പൽ ചെയർപെഴ് സൺ ശ്രീമതി സുജ സഞ്ജീവ്കുമാറിനെയും യൂണിറ്റ് അംഗവും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഫെനി എബിൻ വെള്ളാനിക്കാരനെയും യോഗത്തിൽ ആദരിച്ചു. വനിതാവിങ് നിയോജകമണ്ഡലം ചെയർപെഴ്സൺ ശ്രീമതി സുനിത ഹരിദാസ്, യൂണിറ്റ് സീനിയർ വൈസ് പ്രസിഡന്റ്‌ ശ്രീ ടി. വി. ആന്റോ യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ശ്രീ ലിഷോൺ ജോസ്, വനിതാവിങ് യൂണിറ്റ് പ്രസിഡന്റ്‌ ശ്രീമതി മിനി ജോസ് കാളിയങ്കര എന്നിവർ ആശംസകൾ നേർന്നു. ചന്തക്കുന്ന് -ടാണ റോഡ് വികസനം സംബന്ധിച്ച പ്രമേയം പ്രസിഡന്റ്‌ ശ്രീ ഷാജു പാ റേക്കാടൻ യോഗത്തിൽ അവതരിപ്പിച്ചു. ശ്രീ ഷൈജോ ജോസ്, ബൈജു കെ. ആർ., ഡീൻ ഷഹീദ്, കെ. എസ്. ജാക്സൻ, റോയ് ജോസ് ആലുക്കൽ എന്നിവർ നേതൃത്വം നൽകി. മുതിർന്ന വ്യാപാരികളെ യോഗത്തിൽ ആദരിച്ചു. നിയോജകമണ്ഡലം ചെയർമാൻ ശ്രീ എബിൻ വെള്ളാനിക്കാരൻ സ്വാഗതവും, ശ്രീ ടി. മണിമേനോൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *