ലയൺസ് ക്ലബ്ബ് ഇൻറ്റർ നാഷണൽ ഡിസ്ട്രിക്റ്റ് 318 D യുടെ വനിത വിഭാഗമായ ലയൺ ലേഡി സർക്കിളിന്റെ നേതൃത്വത്തിൽ കൗമാരപ്രായക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള പദ്ധതിയുടെ ഉദ്ഘാടനo ഡിസ്ട്രിക്റ്റ് ഗവർണർ ടോണി എനോക്കാരൻ നിർവ്വഹിച്ചു. തൃശൂർ പാലക്കാട് മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ലയൺ ലേഡി സർക്കിൾ പ്രസിഡണ്ട് റോണി പോൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ സെലിൻ ജെയിംസ് നന്ദി പറഞ്ഞു. ഡിസ്ട്രിക്റ്റ് വൈസ് ഗവർണർ ജെയിംസ് വളപ്പില പദ്ധതി യുടെ ലോഗോ പ്രകാശനം നിർവ്വഹിച്ചു.ഡിസ്ട്രിക്റ്റ് വൈസ് ഗവർണർ ടി.ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സ്ക്കൂൾ പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ , ഡോ. ആനി ജെയിംസ്,എന്നിവർ സംസാരിച്ചു. ഉണ്ണി വടക്കാഞ്ചേരി , പോൾ തോമസ് മാവേലി, ജോൺ നിധിൻ തോമസ് , റെൻസി ജോൺ നിധിൻ , റിങ്കു മനോജ് എന്നിവർ നേതൃത്വം നൽകി.