IJKVOICE

നമ്മുടെ ന്യായാധിപന്മാർ ഹിന്ദുധർമ്മത്തെ അടിസ്ഥാനപ്പെടുത്തിഭരണഘടനയെ കൊണ്ടുപോകാനുള്ള കേന്ദ്രീകൃത അജണ്ടയാണ് രാജ്യത്ത് നടക്കുന്നതെന്ന് സിപിഐ മണ്ഡലം ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്.സുനിൽകുമാർ പറഞ്ഞു.

ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുന്നുവെന്ന്: വി.എസ് സുനിൽകുമാർ

ഇരിങ്ങാലക്കുട: നമ്മുടെ ന്യായാധിപന്മാർ ഹിന്ദുധർമ്മത്തെ അടിസ്ഥാനപ്പെടുത്തിഭരണഘടനയെ കൊണ്ടുപോകാനുള്ള കേന്ദ്രീകൃത അജണ്ടയാണ് രാജ്യത്ത് നടക്കുന്നതെന്ന് സിപിഐ മണ്ഡലം ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്.സുനിൽകുമാർ പറഞ്ഞു. ഇരിങ്ങാലക്കുട – പുതുക്കാട് മണ്ഡലം ലീഡേഴ്സ് ക്യാമ്പ് കല്ലേറ്റുംകരയിൽ സി പിഐ മുതീർന്ന നേതാവ് കെ.ശ്രീകുമാർ പതാക ഉയർത്തി ക്യാമ്പ് തുടക്കമായി. പാർട്ടി രേഖ സി പി ഐ ജില്ലാ അസി: സെക്രട്ടറി ടി.ആർ രമേഷ് കുമാർ അവതരിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി എന്ത് എന്തിന് ? എന്ന വിഷയത്തിൽ കൺട്രോൾ കമ്മീഷൻ സെക്രട്ടറി വി.എസ് പ്രിൻസും വികസനക്ഷേമ പദ്ധതികൾ എന്ന വിഷയത്തിൽ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ.പി സന്ദീപും ക്ലാസ് നയിച്ചു. ക്യാമ്പിൽ സി പി ഐ മണ്ഡലം സെക്രട്ടി പി. മണി ക്യാമ്പ് ലീഡറായും പുതുക്കാട് മണ്ഡലം സെക്രട്ടറി പി.കെ ശേഖരൻ ഡെപ്യൂട്ടി ലീഡറയായി ക്യാമ്പിനെ നിയന്ത്രിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ് ജയ,ജില്ലാ കൗൺസിൽ അംഗങ്ങളായ കെ.എം ചന്ദ്രൻ ,ബിനോയ് ഷബീർ , അനിത രാധ കൃഷ്ണൻ , മുതിർന്ന നേതാവ് എടത്താട്ടിൽ മാധവൻ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.

സിപിഐ ജില്ലാ കൗൺസിൽ അംഗം എൻ.കെ ഉദയപ്രകാശ് സ്വാഗതവും ജില്ലാ കൗൺസിൽ അംഗം സി.യു പ്രിയൻ നന്ദിയും പറഞ്ഞു.