സഹൃദയൻ, ചിത്രകാരൻ, കലാകാരൻ, മനുഷ്യസ്നേഹി എന്നീനിലകളിൽ അറിയപ്പെടുന്ന കലാകേന്ദ്രം ബാലുനായരുടെ സുഹൃത്തുക്കൾ ഒത്തുകൂടുന്ന സൗഹൃദസംഗമം – “പ്രിയമാനസം” ഇരിങ്ങാലക്കുടയിൽ അരങ്ങൊരുങ്ങുന്നു.

പ്രിയമാനസം” – സൗഹൃദസംഗമം ഇരിങ്ങാലക്കുടയിൽ

സഹൃദയൻ, ചിത്രകാരൻ, കലാകാരൻ, മനുഷ്യസ്നേഹി എന്നീനിലകളിൽ അറിയപ്പെടുന്ന കലാകേന്ദ്രം ബാലുനായരുടെ സുഹൃത്തുക്കൾ ഒത്തുകൂടുന്ന സൗഹൃദസംഗമം – “പ്രിയമാനസം” ഇരിങ്ങാലക്കുടയിൽ അരങ്ങൊരുങ്ങുന്നു.

ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെ ഉണ്ണായി വാരിയർ സ്മാരക കലാനിലയം ഹാളിൽ, 2023 ആഗസ്റ്റ് 19, ശനിയാഴ്ച നടക്കുന്ന “പ്രിയമാനസം” പരിപാടിയുടെ ലോഗോപ്രകാശനം പ്രശസ്ത കഥകളികലാകാരൻ കോട്ടയ്ക്കൽ ദേവദാസും, ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് പ്രസിഡണ്ട് അനിയൻ മംഗലശ്ശേരിയും ചേർന്ന് നിർവ്വഹിച്ചു. കലാസാഹിത്യസിനിമ മേഖലയിൽനിന്നുള്ള ഒട്ടേറെപേർ ഈ സൗഹൃദസംഗമത്തിൽ ഒത്തുകൂടുമെന്ന് കോട്ടയ്ക്കൽ ദേവദാസ് ലോഗാപ്രകാശന ചടങ്ങിൽ പ്രസ്താവിച്ചു. സ്നേഹോഷ്മളകരമായ ഇത്തരം കലാവിരുന്നുകൾ വേറിട്ടൊരനുഭവമായി മാറുമെന്ന് അനിയൻ മംഗലശ്ശേരി തദവസരത്തിൽ കൂട്ടിച്ചേർത്തു.

ലോഗോ നിർമ്മിതിയിൽ പ്രശസ്ത ചിത്രകാരൻ മോപ്പസാങ് വാലത്ത് വരച്ച സ്കെച്ചിൽ ധീരജ് മംഗലശ്ശേരിയാണ് ഗ്രാഫിക് ഡിസൈൻ ചെയ്തത്. അമ്മന്നൂർ ഗുരുകുലത്തിൽ നടന്ന ലോഗോപ്രകാശനചടങ്ങിൽ ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് സെക്രട്ടറി രമേശൻ നമ്പീശൻ സ്വാഗതം പറഞ്ഞു. ഉണ്ണായിവാരിയർ സ്മാരക കലാനിലയം ചുട്ടി അധ്യാപകൻ കലാനിലയം പ്രശാന്ത് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *