IJKVOICE

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി . ഇരിങ്ങാലക്കുട: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന കാലത്ത് പെൻഷൻകാരുടെ പ്രശ്നങ്ങളോട് അനുഭാവ പൂർണമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നതെന്ന് യോഗം വിലയിരുത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു. ജില്ല ജോ : സെക്രട്ടറി കെ.ബി. ശ്രീധരൻ അനുസ്മരണ പ്രസംഗം നടത്തി.
സെക്രട്ടറി എ.സി. സുരേഷ് , ഒ .ജഗനാഥ്, പി.കെ.ശിവൻ എന്നിവർ പ്രസംഗിച്ചു.