IJKVOICE

മണിപ്പൂരിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ഒപ്പ് ശേഖരണ ക്യാമ്പയിൻ നടത്തി.

അഭിഭാഷകർ ഒപ്പ് ശേഖരണ ക്യാമ്പയിൻ നടത്തി
മണിപ്പൂരിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ ഒപ്പ് ശേഖരണ ക്യാമ്പയിൻ നടത്തി.
മണിപ്പൂർ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഒപ്പ് ശേഖരിച്ച് കത്ത് അയക്കുന്ന പരിപാടി ഐഎഎൽ ഇരിഞ്ഞാലക്കുട യൂണിറ്റ് പ്രസിഡന്റ് അഡ്വക്കേറ്റ് കെജി അജയ് കുമാറിന്റെ അധ്യക്ഷതയിൽ ഐ എഎൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് പിജെ ജോബി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് ലിയോ, ഐ എഎൽ നേതാക്കളായ അഡ്വക്കേറ്റ് എം എ ജോയ്, അഡ്വക്കറ്റ് രാജേഷ് തമ്പാൻ, അഡ്വക്കേറ്റ് ജയരാജ്, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ നേതാവ് അഡ്വക്കേറ്റ് ലിസൺ എന്നിവർ സംസാരിച്ചു.