ചമയം നാടക വേദിയുടെ ഇരുപത്തി ആറാമത് വാർഷികാഘോഷങ്ങൾ “പുല്ലൂർ നാടകരാവ് 2023 ഒക്ടോബർ അവസാനവാരം ഇരിങ്ങാലക്കുടയിൽ വെച്ച് നടക്കും.

ചമയം നാടക വേദിയുടെ ഇരുപത്തി ആറാമത് വാർഷികാഘോഷങ്ങൾ “പുല്ലൂർ നാടകരാവ് 2023 ഒക്ടോബർ അവസാനവാരം ഇരിങ്ങാലക്കുടയിൽ വെച്ച് നടക്കും.മുൻ പഞ്ചായത്ത് പ്രസിഡണ്ട്പി.പി. ദേവസി- ഇളന്തോളി മാണിക്കുട്ടി സ്മാരക പ്രൊഫഷണൽ നാടകോത്സവം, അമേച്വർ നാടകം, സെമിനാറുകൾ, കവിയരങ്ങ്, വയലാർ ചലച്ചിത്രഗാന മത്സരം എന്നീ പരിപാടികൾ അരങ്ങേറും. ചമയം പ്രസിഡണ്ട് എ.എൻ. രാജൻ അദ്ധ്യക്ഷനായ സ്വാഗത സംഘം രൂപീകരണ യോഗം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ മുഖ്യപ്രഭാഷണം നടത്തി. ഭരതൻ കണ്ടേ ങ്കാട്ടിൽ, കലാഭവൻ നൗഷാദ്, ടി.ജെ. സുനിൽ, വാർഡ് മെമ്പർമാരായ മണി സജയൻ, തോമസ് തൊകലത്ത് എന്നിവർ സംസാരിച്ചു. ചമയം സെക്രട്ടറി അനിൽ വർഗ്ഗീസ് സ്വാഗതവും കിഷോർ പള്ളിപ്പാട്ട് ഷാജൂ തെക്കൂട്ട് നന്ദിയും പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികൾ: മുഖ്യ രക്ഷാധികാരി മന്ത്രി ഡോ.ആർ ബിന്ദു, ചെയർമാൻ എ.എൻ. രാജൻ, ജനറൽ കൺവീനർ പുല്ലൂർ സജുചന്ദ്രൻ, ട്രഷറർ ടി.ജെ. സുനിൽ, ചീഫ് കോ-ഓഡിനേറ്റർ കിഷോർ പള്ളിപ്പാട്ട് എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *