പുല്ലൂർ നാടക രാവിന്റെ ” സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതചന്ദ്രൻ ഉദ്ഘാടനം ചെയ്തു

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ചമയം നാടകവേദിയുടെ 26-ാം വാർഷികാഘോഷങ്ങൾ “പുല്ലൂർ നാടക രാവിന്റെ ” സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ.എൻ. രാജൻ അദ്ധ്യക്ഷനായ യോഗത്തിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ മണി സജയൻ, തോമസ് തൊകലത്ത്, ഭാസുരാംഗൻ, പുഷ്‌പാംഗദൻ, ജഗദീഷ്,സി.എൻ. തങ്കം ടീച്ചർ, കൈപ്പുള്ളി പ്രകാശൻ, നെൽസൻ എന്നിവർ സംസാരിച്ചു. കിംഗ്സ് മുരളി സ്വാഗതവും ഓഫീസ് സെക്രട്ടറി വേണു ഇ ളന്തോളി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *