വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു. സംസ്ഥാന യുവകർഷകൻ അവാർഡ് നേടിയ ശ്യാം മോഹനെ ചടങ്ങിൽ ആദരിച്ചു.

സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് ശ്യാം മോഹനെ ആദരിച്ചു

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു. സംസ്ഥാന യുവകർഷകൻ അവാർഡ് നേടിയ ശ്യാം മോഹനെ ചടങ്ങിൽ ആദരിച്ചു.
അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ വിവിധ മേഖലയിൽ ഉള്ള മികച്ച കർഷകരെ ആദരിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായി. ജൈവവൈവിധ്യ സുസ്ഥിര കൃഷിയിടങ്ങളാക്കി തെങ്ങിൻ തടങ്ങളെ മാറ്റിയെടുക്കുക എന്ന വിഷയത്തിൽ റിട്ട. കൃഷി ഓഫീസർ എൻ കെ തങ്കരാജ് സെമിനാർ അവതരിപ്പിച്ചു.

വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹസ്ന റിജാസ്,വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വാർഡ് മെമ്പർമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *