IJKVOICE

കാട്ടൂർ പോംപൈ സെന്റ് മേരീസ് വി എച്ച് എസ് സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ‘നിരാമയ’ നടത്തി

കാട്ടൂർ പോംപൈ സെന്റ് മേരീസ് വി എച്ച് എസ് സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ‘നിരാമയ’ നടത്തി.കാട്ടൂർ ഗവൺമെൻറ് ആയുർവേദ ആശുപത്രിയിലെ ഡോ.അരുൺ കബീർ, ഡോ.അരവിന്ദ് എ വി എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.ക്യാമ്പിനോടനുബന്ധിച്ച് എൻഎസ്എസ് വളണ്ടിയർമാർ പ്രഷർ,ഷുഗർ പരിശോധനയും നടത്തി. കാട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ടി വി ലത ക്യാമ്പ് ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ സന്ദീപ് സി സി, പ്രിൻസിപ്പാൾ പ്രിയ കെ ബി ,സ്കൂൾ മാനേജർ വിൻസെന്റ് ജോൺ ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഗീത എം ആർ , അധ്യാപകരായ രശ്മി കെ എസ് ,ജൂലി പി ജെ തുടങ്ങിയവർ സംസാരിച്ചു.