ഗിന്നസ്സ് ലോക റെക്കോർഡ് ഉടമയും കളമശ്ശേരി രാജഗിരി പബ്ളിക് സ്ക്കൂൾ ചിത്രകലാധ്യാപകനും നെടുംമ്പാൾ സ്വദേശിയുമായ വിൻസെന്റ് പല്ലിശ്ശേരി മാസ്റ്ററെ അധ്യാപക ദിനത്തിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു.

ഗോവയിലെ മഹർഷി അധ്യാത്മ വിശ്വവിദ്യാലയം എന്ന സർവകലാശാല വരും തലമുറ അറിയേണ്ട കലാരൂപം എന്ന നിലയിൽ വിൻസൻ്റ് മാഷിൻ്റെ ചിത്രകലാ ശൈലികളെ രേഖപ്പെടുത്തി ഡിജിറ്റൽ ആർക്കെവ്സിലേക്ക് മാറ്റിക്കഴിഞ്ഞു. കേരളത്തിൽ നിന്നും രണ്ട് കലാരൂപങ്ങളാണ് അടുത്ത തലമുറയിലേക്ക് കൈമാറാൻ ഇത്തരത്തിൽ സൂക്ഷിച്ചിട്ടുള്ളത്. ഒന്ന് വിൻസന്റ് മാഷിൻ്റെ ചിത്രകലാ ശൈലിയും മറ്റേത് ആറന്മുളക്കണ്ണാടിയും

     ഇദ്ദേഹo , ഗിന്നസ്സ് ബുക്ക് വേൾഡ് റേക്കോർഡ് നേടിയത് പത്തര അടി വ്യാസത്തിലുള്ള കാൻവാസ് ബോർഡിൽ ,  ഏഴു മണിക്കൂർ സമയമെടുത്ത് 300 നടുത്ത് ആണിയും 

ഒമ്പതിനായിരത്തോളം മീറ്റർ നീളമുള്ള ഒറ്റ നൂൽകൊണ്ട് മദർ തെരേസയുടെ മുഖചിത്രം തയ്യാറാക്കിയാണ് . ആദരവ് സമ്മേളനം സോൺ ചെയർമാൻ റോയ് ജോസ് ആലുക്കൽ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിജോയ് പോൾ , അഡ്വ.മനോജ് ഐബൻ , റെൻസി ജോൺ നിധിൻ , റിങ്കു മനോജ്, മിഡ്ലി റോയ് , ജോൺ ഫ്രാൻസീസ് ,Dr.K.V. ആൻറ്റണി, W. J. Tony എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *