IJKVOICE

പോക്സോ കേസിൽ പ്രതിക്ക് 27 വർഷം കഠിന തടവ്.

പ്രായപൂർത്തിയാകാത്ത ഭിന്ന ശേഷിക്കാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ മേത്തല വില്ലേജില്‍ എല്‍തുരുത്ത് ദേശത്ത് പള്ളിയില്‍ വീട്ടില്‍ സുധാകരന്‍ (53) എന്നയാളെയാണ് ഇരിങ്ങാലക്കുട അതിവേഗ പോക്സോ കോടതി 27 വർഷം കഠിന തടവിന് ശിക്ഷിച്ചത്. 17.08.2021 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി 11 വയസ്സുളള പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരനായ ആൺകുട്ടിയെ ഉച്ചയ്ക്ക് 01.00 മണിക്ക് കുട്ടി കുടുംബമായിതാമസിക്കുന്ന വീടിന്റെ മുൻവശം റോഡിൽ നിന്ന് രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ പ്രതിയുടെ വീട്ടിലേക്ക് കടത്തികൊണ്ട് പോയി പ്രതിയുടെ വീടിനകത്ത് വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബ്രിജുകുമാർ.കെ കേസിന്റെ അന്വേഷണം നടത്തിയിട്ടുള്ളതും സിപിഒ ജോസഫ് അന്വേഷണത്തിൽ സഹായിക്കുകയും ചെയ്തിട്ടുള്ളതാണ്.