കാലിക്കറ്റ്‌ സർവകലാശാല പുരുഷ വിഭാഗം വെയിറ്റ് ലിഫ്റ്റിംഗ് രണ്ടാം സ്ഥാനം നേടി ക്രൈസ്റ്റ് കോളേജ്

—————————————————

ക്രൈസ്റ്റ് കോളേജിന്റെ ആഭിമുഖ്യത്തിൽ തൃശൂർ അക്വാട്ടിക് കോംപ്ലക്സ്കിൽ ഉള്ള തൃശൂർ ഡിസ്ട്രിക്ട് സ്പോർട്സ് കൌൺസിൽ വെയിറ്റ് ലിഫ്റ്റിംഗ് സെന്ററിൽ നടത്തിയ 2023-24 വർഷത്തെ കാലിക്കറ്റ്‌ സർവകാലാശാല പുരുഷ വിഭാഗം വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനം നേടി.ഒരു സ്വർണവും,3 വെള്ളിയും, ഒരു വെങ്കലവും നേടിയാണ് ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനം നേടിയത്. ശ്രീ കേരള വർമ കോളേജ് ഒന്നാം സ്ഥാനവും, ഇ എം ഇ എ കോളേജ് കൊണ്ടോട്ടി മൂന്നാം സ്ഥാനവും നേടി.. കാലിക്കറ്റ്‌ സർബാകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ നിന്ന് അമ്പതോളം താരങ്ങൾ മത്സരത്തിന് പങ്കെടുത്തു. മുൻ കേരള സ്റ്റേറ്റ് വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ സെക്രട്ടറി ടി ടി ജെയിംസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.ഈ വർഷത്തെ സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങൾക്കുള്ള കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീമിനെ സെലക്ടർ മാർ തിരഞ്ഞെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *