ഇരിങ്ങാലക്കുട മൈതാന്നത്ത് നടക്കുന്ന നവകേരള സദസ്സിനു മുന്നോടിയായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 12 ഓളം പ്രവർത്തകരെ ഇരിങ്ങാലക്കുട പോലീസ്
കരുതൽ തടങ്കലിലാക്കി.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്, നിയോജകമണ്ഡലം പ്രസിഡണ്ട് സുബീഷ് കാക്കനാടൻ, നിയുക്ത നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലുക്കാരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയപാലൻ, കെ എസ് യു നിയോജകമണ്ഡലം പ്രസിഡണ്ട് റൈഹാൻ
ഷഹീർ, ഓഫീസ് സെക്രട്ടറി എം എസ് സതീഷ് എന്നിവരടക്കം 12 ഓളം പ്രവർത്തകരെയാണ് മുൻകരുതൽ എന്ന നിലയിൽ പോലീസ് കരുതൽ തടങ്കിലാക്കിയിട്ടുള്ളത്.