കോഴിക്കോട് സർവ്വകലാശാല മാനേജ്മെന്റ് ഫെസ്റ്റ് കിരീടം ക്രൈസ്റ്റിന്

കോഴിക്കോട് സർവ്വകലാശാല കോമേഴ്‌സ് & മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച നാഷണൽ മാനേജ്മെന്റ് ഫെസ്റ്റ് അസെൻഡ് -23 ൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബി ബി എ വിദ്യാർഥികൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.

2 ദിവസങ്ങളിലായി 5 വേദികളിൽ നടന്ന മത്സരങ്ങളിൽ 50 ൽ അധികം കോളേജുകളിൽ നിന്നു 600 ഓളം വിദ്യാർഥികൾ പങ്കെടുത്തു.

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിനെ പ്രതിനിധീകരിച്ച രണ്ടാം വർഷ ബി ബി എ വിദ്യാർഥികൾ ബെസ്റ്റ് മാനേജ്മെന്റ് ടീം, മാർക്കറ്റിംഗ് ഗെയിം എന്നിവയിൽ ഒന്നാം സ്ഥാനവും ഫിനാൻസ് ടീമിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം കെ ജയരാജ്‌ ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *