കരുവന്നൂർ : സി എൽ സി യുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് സെൻറ് വിൻസെന്റ് ഡി ആർ സി ഹോസ്പിറ്റൽ ഇരിഞ്ഞാലക്കുടയും കരുവന്നൂർ സി.എൽ.സിയും സംയുക്തമായി കരുവന്നൂർ സെൻറ് മേരീസ് ദേവാലയത്തിൽ മതബോധന ഹാളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
ആരോഗ്യമാണ് സമ്പത്ത് എന്ന ആശയം മുറുകെ പിടിച്ചു കൊണ്ട് കരുവന്നൂർ സി എൽ സി അംഗങ്ങൾ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വികാരിയും സി എൽ സി ഡയറക്ടറുമായ ഫാദർ ജോസഫ് തെക്കേത്തല ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ ഇടവക അംഗങ്ങൾക്ക് പുറമേ ജാതിഭേദമന്യേ എല്ലാവരും പങ്കെടുത്തു.
സൗജന്യ ബ്ലഡ് ടെസ്റ്റ്, ഷുഗർ ,കൊളസ്ട്രോൾ ചെക്കിങ്ങിന് പുറമേ സൗജന്യ കൺസൾട്ടിങ്ങും മരുന്ന് വിതരണവും ഉണ്ടായിരുന്നു.
ആരോഗ്യത്തിന്റെ മൂല്യത്തെക്കുറിച്ച് ക്യാമ്പ് എല്ലാവരെയും ബോധവാന്മാരാക്കി സെന്റ് വിൻസെന്റ് ഡി ആർ സി സെന്ററിന്റെ സേവനങ്ങൾ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുവാൻ എല്ലാവർക്കും സാധിച്ചു.
കരുവന്നൂർ സി എൽ സി പ്രസിഡൻറ് സിന്റോ ആന്റോ പെരുമ്പുള്ളി ,സെക്രട്ടറി അലൻ സണ്ണി കാഞ്ഞിരക്കാടൻ ,ട്രഷറർ അക്ഷയ് ഷാജു പെരുമ്പുള്ളി , വൈസ് പ്രസിഡൻറ് ഡൽവിൻ പി എസ്, ജോയിൻറ് സെക്രട്ടറി ഗ്ലാനിയ ജോസ് ,പ്രൊഫഷണൽ സി എൽ സി പ്രസിഡൻറ് ഗ്ലൈജോ തെക്കുടൻ, ഇരിഞ്ഞാലക്കുട ഫൊറോന സി എൽ സി പ്രസിഡൻറ് അമൽ ബെന്നി കൺവീനർമാർ ഗ്ലാനിയ ജോസ് , സഫന സെബാസ്റ്റ്യൻ , ഡെൽന ഡേവിസ് . കരുവന്നൂർ സി എൽ സി അംഗങ്ങളായ സ്റ്റെറിൻ റോസ്വിൻ, ഗോഡ് വിൻ ബാബു , റിച്ചാർഡ് റോയ് , നിനവ് ഡെന്നി ,ആബേൽ, അനീറ്റ സെബാസ്റ്റ്യൻ, സിബിൻ ആൻ്റോ എന്നിവർ നേതൃത്വം നൽകി
