IJKVOICE

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദനഹതിരുനാള്‍ 2024 പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം നടന്നു

ഇരിങ്ങാലക്കുട :സെന്റ് തോമസ് കത്തീഡ്രലിലെ 2024 ജനുവരി 6,7,8 തിയതികളില്‍ നടത്തുന്ന ദനഹ തിരുനാളിന് പ്രവാസികളുടെ കൂട്ടായ്മയോടുകൂടി അണിയിച്ചൊരുക്കുന്ന പ്രവാസിപന്തലിന്റേയും, മറ്റു രണ്ടു പന്തലുകളുടേയും കാല്‍നാട്ടല്‍ കര്‍മ്മം കത്തീഡ്രല്‍ വികാരി റവ. ഫാ. പയസ് ചിറപ്പണത്ത് നിര്‍വ്വഹിച്ചു.ദനഹതിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റോബി കാളിയങ്കര സ്വാഗതവും, ഇല്യൂമിനേഷന്‍ &

പന്തല്‍ കണ്‍വീനര്‍ ജിസ്റ്റോ ജോസ് കുറുവീട്ടില്‍ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന്‍ വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജ്ജി തലപ്പിള്ളി, കത്തീഡ്രല്‍ ട്രസ്റ്റിമാരായ ആന്റണി ജോണ്‍ കണ്ടംകുളത്തി, ലിംസന്‍ ഊക്കന്‍,ജോബി അക്കരക്കാരന്‍, ബ്രിസ്റ്റോ വിന്‍സന്റ് എലുവത്തിങ്കല്‍, പ്രതിനിധിയോഗം സെക്രട്ടറി സി.എം. പോള്‍ ചാമപറമ്പില്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് ടോണി ചെറിയാടന്‍, ദനഹതിരുനാള്‍ ജോയിന്റ് കണ്‍വീനര്‍മാരായ ജോസ് മാമ്പിള്ളി, സെബി അക്കരക്കാരന്‍, ഇല്യൂമിനേഷന്‍ & പന്തല്‍ ജോയിന്റ് കണ്‍വീനര്‍ മെല്‍വിന്‍ ചേക്കര, പ്രവാസി പന്തല്‍ കണ്‍വീനര്‍ സാബു ചെറിയാടന്‍, ജോമോന്‍ തട്ടില്‍ മണ്ടി, മറ്റു കമ്മിറ്റി കണ്‍വീനര്‍മാര്‍, ജോയിന്റ് കണ്‍വീനര്‍മാര്‍ എന്നിവരും, ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു.