തൃശ്ശൂര്‍ മാന്ദാമംഗലം മയിൽകുറ്റി മുക്കിൽ 3 വയസുകാരൻ കിണറ്റിൽ വീണ്

മരിച്ചു. മയിൽക്കുറ്റിമുക്ക് സ്വദേശി അനീഷിന്റെ മകൻ ആദവ് ആണ് മരിച്ചത്. വൈകിട്ട് 3 മണിയോടെയാണ് സംഭവം. കുട്ടിയുടെ പിതാവ് അനീഷും മാതാവ് അശ്വതിയും വെട്ടുകാട് വരെ പോയിരിക്കുകയായിരുന്നു.

ഈ സമയത്ത് അനീഷിന്റെ അമ്മയും സഹോദരിയുമാണ് കുട്ടിയെ നോക്കിയിരുന്നത്. ഇവരുടെ ശ്രദ്ധ തെറ്റിയ സമയത്താണ് ആൾ മറയില്ലാത്ത കിണറ്റിലേക്ക് കുട്ടി വീണത്. സഹോദരിയുടെയും അമ്മയുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *