കാണാതായ വിദ്യാർഥികളെ കയ്പമംഗലം 12 ൽ നിന്നും കണ്ടെത്തി.കരുവന്നൂർ തേലപ്പിള്ളിയിൽ നിന്ന് തിങ്കളാഴ്ച്ച കാണാതായ മൂന്ന് വിദ്യാർഥികളെയും കണ്ടെത്തി. രാത്രി പതിനൊന്ന് മണിയോടെ ദേശീയ പാതയിൽ കയ്പ്‌പമംഗലം 12 സെൻ്ററിലാണ് വിദ്യാർഥികളെ കണ്ടെത്തിയത്, വഴിയിൽ നിന്നും ഒരു കാറിന് കൈ കാണിച്ച വിദ്യാർഥികളെ ഡ്രൈവർ വാഹനം നിർത്തി കാറിൽ കയറുകയായിരുന്നു. വിദ്യാർത്ഥികളെ കാണാതായ വിവരം വാട്ട്സ് ആപ്പ് മെസേജിലൂടെ അറിഞ്ഞിരുന്ന കാർ ഡ്രൈവർ ഇവരെ കയ്പമംഗലം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.തേലപ്പിള്ളി സ്വദേശികളായ ഇവർ കരുവന്നൂർ സെന്റ് ജോസഫ്സ് സ്കൂളിലെ വിദ്യാർഥികളാണ്. ആദിദേവ് , അഭിനന്ദ് , എമിൽ എന്നിവരെയാണ് കാണാതായത്. മൂന്ന് പേരും സൈക്കിളിലാണ് പുറപ്പെട്ടിരുന്നത്. ശബരിമലയ്ക്ക് പോകാൻ പുറപ്പെട്ടതായിരുന്നു എന്ന് കുട്ടികൾ പറഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.