IJKVOICE

എടക്കുളം പാലത്തിന് സമീപം ബൈക്ക് അപകടം ഒരാൾ മരിച്ചു. എടക്കുളം സ്വദേശി കരുവന്ത്ര വീട്ടിൽ കാർത്തികേയൻ മകൻ സാജ് റാം ആണ് മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന ആക്റ്റീവ സ്കുട്ടറും എതിരെ വന്നിരുന്ന എടക്കുളം സ്വദേശി തന്നെയായ പുളിയത്ത് വീട്ടിൽ അനിൽ കുമാറിന്റെ മകൻ വിബീൻ (23) ഓടിച്ചിരുന്ന ഡ്യൂക്ക് ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും സാജ് റാം മരണപ്പെടുകയായിരുന്നു. ഭാര്യ: സിജി (അധ്യാപിക). മകന്‍: ദേവദത്ത്.വിബിൻ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കാട്ടൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.