തൃശ്ശൂര്‍ പൂരം എക്സിബിഷനിലൂടെ ദേവസ്വങ്ങളുടെ വരുമാനം കുത്തനെ ഉയർന്നതായി കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ.എം.കെ.സുദര്‍ശനനന്‍..എക്സിബിഷന്‍റെ വരുമാനം ഉപയോഗിച്ച് പൂരം നടത്തണമെന്നാണ് കരാര്‍. പക്ഷേ വെടിക്കെട്ടിനും, ആനയ്ക്കും, കുടക്കും മേളത്തിനും വരെ സ്പോൺസർഷിപ്പ് ഉണ്ട്. കൂടാതെ ദേവസ്വങ്ങൾ പണം പിരിക്കുന്നതായും എം.കെ സുദര്‍ശനന്‍ പറഞ്ഞു.പൂരത്തിന്‍റെ ചെലവ് സംബന്ധിച്ച കണക്കുകൾ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ പുറത്തുവിടണം. കോടതി നിര്‍ദേശമനുസരിച്ചാണ് എക്സിബിഷന്‍ തറവാടക കൂട്ടിയതെന്നും, കോടതി പറഞ്ഞാല്‍ തുക കുറക്കുമെന്നും എം.കെ സുദര്‍ശനനന്‍ വ്യക്തമാക്കി..