IJKVOICE

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബു് കൊററനല്ലൂർ ആശാനിലയത്തിലെ കുട്ടികൾക്കൊപ്പം കൃസ്തുമസ് ആഘോഷിച്ചു.

കൊററനല്ലൂർ ആശാനിലയത്തിലെ ഭിന്നശേഷിക്കാരായ 94 കുട്ടികളും അവരുടെ രക്ഷിതാക്കളും ചേർന്നു് ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ കൃസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ഹൃദ്യമായിരുന്നു. Rev. ഫാദർ പോൾ എ അമ്പൂക്കൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ടു് ജോജോ കെ. ജെ മുഖ്യാതിഥി ആയിരുന്നു. ആശാനിലയം സ്കൂൾ പ്രിൻസിപ്പൽ സിസ്ററർ ഡോണ സ്വാഗതം പറഞ്ഞു. V. Rev. ഫാദർ ജോസ് മഞ്ഞളി പരിപാടി ഉദ്ഘാടനം ചെയ്തു. Rev. ഫാദർ തോമാസ് നട്ടേക്കാടൻ, Rev. ഫാദർ ജോമിൻ ചെറടായ്, ക്ളബ്ബ് ഡയറക്ടർ പി. ടി. ജോർജ്ജ്, എന്നിവർ പ്രസംഗിച്ചു.