പൂമംഗലം ഗ്രാമപഞ്ചായത്തിലെ 2023 2024 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4,52000 രൂപ നീക്കിവെച്ച് വയോജനങ്ങൾക്ക് കട്ടിൽ വിതരണം എന്ന പദ്ധതി 27 – 12.23-ൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കവിത സുരേഷിന്റ അധ്യക്ഷതയിൽ പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.എസ്. തമ്പി ശ്രീ.കൃഷ്ണൻകുട്ടി മേനോന് നൽകി വിതരണം ഉദ്ഘാടനം നിർവഹിച്ചു.I.C.D.S .സൂപ്പർവൈസർ കാർത്യായനി അവർകൾ സ്വാഗതം പറഞ്ഞു ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹൃദ്യ അജീഷ് . വികസന കാര്യ സ്റ്റാന്റിങ്ങ്കമ്മിറ്റി ചെയർമാൻ സന്തോഷ് ടി എ അഞ്ചാം വാർഡ് മെമ്പർ ലതാവിയൻ മൂന്നാം വാർഡ് മെമ്പർ ജയരാജൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു അംഗനവാടി വർക്കർ രാജി പ്രഭാകരൻ നന്ദി പ്രകാശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *