ലഹരി വിരുദ്ധ ബോധവത്കരണം; ലഘുലേഖ പ്രകാശനം

ലഹരി വിരുദ്ധ ബോധവത്കരണം; ലഘുലേഖ പ്രകാശനം

വെള്ളാങ്ങല്ലൂർ: ലഹരിവിരുദ്ധ ബോധവത്കരണത്തിൻ്റെ ഭാഗമായി ലഘുലേഖ പ്രകാശനം നടന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജില്ലാകമ്മിറ്റി അംഗം പി.കെ.എം.അഷ്റഫ് തയ്യാറാക്കിയ ലഘുലേഖ കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിൽ നടക്കുന്ന കരൂപ്പടന്ന ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ സപ്തദിന ക്യാമ്പിൽ വെച്ചാണ് പ്രകാശനം ചെയ്തത്. കോണത്തുകുന്ന് ഗവ.യു.പി.സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് എ.വി.പ്രകാശ് പ്രകാശന കർമ്മം നിർവ്വഹിച്ചു. കരൂപ്പടന്ന ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.എച്ച്.ഹേമ അധ്യക്ഷയായി. കോണത്തുകുന്ന് ഗവ.യു.പി.സ്കൂൾ പ്രധാനാധ്യാപിക പി.എസ്. ഷക്കീന മുഖ്യാതിഥിയായി. പി.കെ.എം.അഷ്റഫ് ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.എം.നജഹ, പി.എം.ഷാഹിദ, പി.എസ്.സനൽ ,എം.എസ്.പ്രിയ, സി.കെ. നിനു, എൻ.എസ്.എസ്. ലീഡർമാരായ പി.ബി.ചാൻട്രോൺ, അൻസിയ ഷെറിൻ മുതലായവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *