ആലപ്പ്വാട്ട് കോട്ടോളി കുടുംബ യോഗവും നവ വൈദീകൻ ഫാ.ജിയോ കോട്ടോളിക്ക് സ്വികരണവും

ഇരിങ്ങാലക്കുട. ആലപ്പാട്ട് കോട്ടോളി കുടുoബ യോഗവും നവ വൈദികൻ ഫാ. ജിയോ കോട്ടോളി സ്വികരണവും നൽകി. സമ്മേളനം ഇരിങ്ങാലക്കുട രൂപത ബിഷപ്പ്. മാർ. പോളി കണ്ണൂക്കാടൻ ഉൽഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് സേവിയർ കോട്ടോളി അദ്ധ്യക്ഷത വഹിച്ചു. കത്തിഡ്രൽ വികാരി. ഫാ. പയസ് ചെറപ്പണത്ത് അനുഗ്രഹ പ്രഭാഷണം നടത്തി സെക്രട്ടറി ടെൽസൺ കോട്ടോളി, ട്രഷറർ ജിജു കോട്ടോളി, തോമസ് കോട്ടോളി, ആഗ്നസ്. കെ.പി. എന്നിവർ പ്രസംഗിച്ചു ആലപ്പാട്ട് കോട്ടോളി കുടുംബാംഗങ്ങളായ സമർപ്പിത ജീവിതത്തിൽ സുവർണ്ണ ജൂബിലി പിന്നിട്ട സി.എം.സി. സന്യാസ സഭാംഗം സിസ്റ്റർ. മരിയ സിസി ക്കും, സമർപ്പിത ജീവിതത്തിൽ പത്ത് വർഷം പിന്നിട്ട ഹോളി ഫാമിലി സന്യാസ സഭാംഗം. സിസ്റ്റർ ആഗ്നസ് തെരസിനും, അനുമോദനം നൽകി.നവ വൈദീകന്റെ മാതാപിതാക്കളായ ജോർജ് – മിനി ദമ്പതികളെയും സിസ്റ്ററുടെ മാതാ പിതാക്കളായ ജോണി – മിനി ദമ്പതികളേയും ബിഷപ്പ്. പൊന്നാട അണിയിച്ച് ആദരിച്ചു കുടുംബാംഗങ്ങളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *