കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം

കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം

ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട: കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി പരിഹാരക്രിയകൾ ആരംഭിച്ചു. വെള്ളി ശനി ഞായർ ദിവസങ്ങളിലായി നടക്കുന്ന താന്ത്രിക ക്രിയകൾ ഞായറാഴ്ച വൈകിട്ട് ആറരയോടെ നടക്കുന്ന സർപ്പബലിയോടെ സമാപിക്കും.

ക്ഷേത്രം തന്ത്രി നടുവത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ചടങ്ങുകളിൽ 12 ഓളം ആചാര്യന്മാർ പങ്കെടുക്കുന്നു.

സമാപന ദിവസമായ ഇന്ന് (ജനുവരി 21 )രാവിലെ ആറുമണി മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ത്രികാല പൂജ, തിലഹോമം, കാൽകഴുകിച്ച് ഊട്ട്, സുകൃത ഹോമം, ദ്വാദശനാമ പൂജ, വിളിച്ചു ചൊല്ലി പ്രായശ്ചിത്തം, സായൂജ്യ പൂജ എന്നിവ നടക്കും. ഉച്ചപൂജക്കുശേഷം പ്രസാദഊട്ട് നടക്കും. വൈകിട്ട് 6 30ന് സർപ്പബലി.

കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രനവീകരണ സമിതി ചെയർമാൻ തോട്ടപ്പള്ളി വേണുഗോപാലൻ മേനോൻ, രക്ഷാധികാരി നളിൻ ബാബു, നവീകരണ സമിതി വൈസ് ചെയർമാൻ ശിവദാസ് പള്ളിപ്പാട്ട്, ട്രഷറർ വിജയൻ സി, ക്ഷേത്രം മാനേജർ ഗോപിനാഥൻ പുളിയത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *