IJKVOICE

കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെ തെരഞ്ഞെടുത്തു*

കാറളം ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റായി രണ്ടാം വാര്‍ഡ് മെമ്പര്‍ ബിന്ദു പ്രദീപിനെ തെരഞ്ഞെടുത്തു. വരണാധികാരി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ (ജ) നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചു.

പഞ്ചായത്ത് ഹാളില്‍ നടന്ന അനുമോദന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനന്‍ വലിയാട്ടില്‍, പഞ്ചായത്ത് സെക്രട്ടറി കെ.കെ ഗ്രേസി, കേരള ഫീഡ്‌സ് ചെയര്‍മാന്‍ ശ്രീകുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.