എഡ്വിൻ ജോസ് ചിറ്റിലപ്പിള്ളിക്ക് വെസ്റ്റേൺ മിഷികൻ യൂണിവേഴ്സിറ്റി GTE അവാർഡ്.

അമേരിക്കയിലെ വെസ്റ്റേൺ മെഷിഗൺമ യൂണിവേഴ്സിറ്റി (WMU ) കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻ്റ് ഗ്രാജുവേയ്റ്റ് ടീച്ചിംഗ് ഇഫക്റ്റീവ് നസ് അവാർഡിന് PHD വിദ്യാർത്ഥി ആയ എഡ്വിൻ ജോസിനെ തെരഞ്ഞെടുത്തു.

സങ്കീർണമായ ആശയങ്ങൾ വിശദീകരിക്കാനുള്ള കഴിവ് , ആകർഷകമായ ബോധനരീതി, ക്ഷമ എന്നിവയുടെ അടിസ്ഥാനത്തിലാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത് .

ഡിപ്പാർട്ട് തല സ്ക്രീനിങ്ങിൽ തെരഞ്ഞെടുക്കപ്പെട്ടവരെയാണ് GTE അവാർഡിന് പരിഗണിക്കപ്പെടുക .

വെസ്റ്റേൺ മിഷികൻ യൂണിവേഴ്സിറ്റിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ PhD ചെയ്തു കൊണ്ടിരിക്കുന്ന എഡ്വിൻ ടീച്ചിംഗ് അസിസ്റ്റൻ് ആയും പ്രവർത്തിച്ച് വരുന്നുണ്ട്.

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട പുല്ലൂർ ഊരകം സ്വദേശിയാണ് എഡ്വിൻ . പിതാവ് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി. മാതാവ് ബിൻ ജോസ്. സഹോദരി എഡ്വീന.

Leave a Reply

Your email address will not be published. Required fields are marked *