IJKVOICE

ആളൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.ഒരാൾക്ക് പരിക്ക്. അണ്ണല്ലൂർ ആനപാറ സ്വദേശി എടത്താടൻ വീട്ടിൽ 26 വയസുള്ള സൂരജ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെ ആയിരുന്നു അപകടം. കൊമ്പിടിഞാമാക്കൽ ഭാഗത്തുനിന്നും ആളൂരിലേക്ക് പോവുകയായിരുന്ന ബൈക്ക് എതിരെ വന്നിരുന്ന ഓട്ടോ ടാക്സിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആളൂർ ആർ.എം.എച്ച് എസ് സ്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഉടനെ ബൈക്ക് യാത്രക്കാരായ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൂരജിൻ്റെ ജീവൻ രക്ഷിക്കാനായില്ല.ആളൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.