IJKVOICE

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടായി ചുമതലയേറ്റു.

യൂത്ത് കോൺഗ്രസ് പൊ റത്തശ്ശേരി മണ്ഡലം പ്രസിഡണ്ടായി ശ്രീ ശരത് കെ ദാസും വൈസ് പ്രസിഡണ്ടായി സിന്റോ പെരുമ്പിള്ളിയും ചുമതലയേറ്റു. കരുവന്നൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗം കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി സതീഷ് വിമലൻ മുനിസിപ്പൽ ചെയർപേഴ്സൺ സുജ സജീവ് കുമാർ മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ സനൽ കല്ലുക്കാരൻ, മുൻ മണ്ഡലം പ്രസിഡണ്ട് ഷാന്റോ പള്ളിത്തറ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഖിൽ കാഞ്ഞാണിക്കാരൻ തുടങ്ങിയവർ പങ്കെടുത്തു