പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പുതിയ പ്രസിഡൻ്റായി പി.കെ.ഭാസി ചുമതല ഏറ്റെടുത്തു. കരുവന്നൂർ പ്രിയദർശിനി ഹാളിൽ വച്ചു നടന്ന പ്രവർത്തക കൺവെൻഷനിൽ മണ്ഡലം പ്രസിഡൻ്റ് ബൈജു കുറ്റിക്കാടൻ ചുമതല കൈമാറി. കൺവെൻഷൻ ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. അഡ്വ.സതീഷ് വിമലൻ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ശരത് ദാസ്, മഹിള കോൺഗ്രസ്സ് ജില്ല സെക്രട്ടറി സിന്ധു അജയൻ, മണ്ഡലം ഭാരവാഹികളായ എം.എസ് സന്തോഷ്, രജീന്ദ്രൻ പുല്ലാനി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *