ഇരിങ്ങാലക്കുട : കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു. ചിറക്കല്‍ സ്വദേശിയും ആയൂര്‍വേദ ഡോക്ടറുമായ 24 വയസ്സുള്ള കരോട്ട് വീട്ടില്‍ ട്രൈസി വര്‍ഗീസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. കരുവന്നൂര്‍ പാലത്തിലേക്ക് നടന്നുവന്ന യുവതി പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോള്‍ പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. ദൃക്‌സാക്ഷികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ പൊലീസും ,ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ഏറെ നേരം നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.നിലവില്‍ തൃശ്ശൂര്‍ പാട്ടുരായ്ക്കലില്‍ താമസിച്ചു വരുന്ന യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ ടൗണ്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു.അച്ഛന്‍ വര്‍ഗ്ഗീസ്,അമ്മ ജെസ്സി,സഹോദരന്‍ ക്രിസ്‌റ്റോ. അതേസമയം യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല.കരുവന്നൂര്‍ പാലത്തില്‍ ഇത്തരം ആത്മഹത്യകള്‍ തുടര്‍കഥയാവുകയാണ്.കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്നാമത്തെ ആളാണ് കരുവന്നൂര്‍ പാലത്തില്‍ നിന്നും പുഴയിലേയ്ക്ക് ചാടുന്നത്.ഒന്നര വര്‍ഷം മുന്‍പ് ഒരു വിദ്യാര്‍ത്ഥിയും പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിട്ടുണ്ട്.ആത്മഹത്യകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പാലത്തിന് മുകളിലായുള്ള കൈവരികള്‍ക്ക് മുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന് നവകേരള സദസ്സില്‍ പ്രദേശവാസികള്‍ പരാതിയും നല്‍കിയിരുന്നു.