പ്രണയം നടിച്ചു സ്കൂൾ വിദ്യാർത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ 31 വർഷം തടവും ഒരു ലക്ഷത്തി നാല്പ്പത്തി അയ്യായിരം രൂപ പിഴ ശിക്ഷയും വിധിച്ചു

സ്കൂൾ വിദ്യാർത്ഥിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും ലൈംഗീക പീഠനത്തിന് ഇരയാക്കിയ പ്രതിയായ ബഷീർ S/O ഇസ്മായിൽ പാറപ്പുറത്തു വീട് പഴുന്നാന ചെമ്പൻതിട്ട എന്നയാളെ *കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ലിഷ S** കുറ്റക്കാരൻ എന്ന് കണ്ടെത്തി 31 വർഷം തടവും , 1,45,000 രൂപ പിഴയും ശിക്ഷവിധിച്ചു .2017 ൽ ആണ് കേസ്സിന് ആസ്പദമായ സംഭവം സ്കൂൾ വിദ്യാർഥി സ്കൂളിൽ നിന്ന് വരുന്ന വഴിയിൽ നിന്ന് പ്രതി മൊബൈൽ നമ്പർ എഴുതി നൽകി അതിലേക്ക് വിളിക്കാൻ ആവശ്യപ്പെടുകയും പ്രണയത്തിൽ ആവുകയുമായിരുന്നു പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയുമാണ് കുട്ടിയെ പ്രതി വശീകരിച്ചത് തുടർന്ന് അതിജീവതിയുടെ വീട്ടിൽ എത്തിയ പ്രതി കുട്ടിയെ ലൈംഗീകമായി ഉപയോഗിക്കുകയായിരുന്നു തുടർന്ന് കുട്ടി സംഭവം വീട്ടിൽ പറയുകയും ചെയ്യിതു തുടർന്ന് കുന്നംകുളം പോലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന UK ഷാജഹാന്റെ നേതൃത്വത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർ മൊഴിരേഖപ്പെടുത്തി FIR രജിസ്റ്റർ ചെയ്യുകയുംചെയ്യിതു തുടർന്ന് കുന്നംകുളം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജേഷ് K മേനോൻ അന്വേഷണം ഏറ്റെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു ആയിരുന്ന കേസ്സിന്റെ അന്വേഷണം ഏറ്റെടുക്കുകയുംപ്രതിയെ അറസ്റ്റ് തുടർന്ന് കുന്നംകുളം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന CR സന്തോഷ്‌ ഈ കേസിന്റ അന്വേഷണം ഏറ്റെടുത്തു പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത് കുന്നംകുളം ഇൻസ്‌പെക്ടർ ആയിരുന്ന G ഗോപകുമാർആണ് ഈ കേസിൽ 23സാക്ഷികളെ വിസ്തരിക്കുകയും , നിരവധി രേഖകളും, മറ്റു തെളിവുകളും പരിശോധിച്ചാണ് വിധി പ്രസ്ഥാവിച്ചത് പ്രോസിക്യുഷനനു വേണ്ടി *Adv *KS ബിനോയിയും* പ്രോസിക്യുഷനെ സഹായിക്കുന്നതിനായി Adv അനുഷ , Adv രഞ്ജിക K ചന്ദ്രൻ , എന്നിവരും. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രശോബ് എന്നിവരും പ്രവർത്തിച്ചു

Leave a Reply

Your email address will not be published. Required fields are marked *