ഇരിങ്ങാലക്കുട ഗവ.എൽ പി സ്കൂളിന്റെ വാർഷികവും അദ്ധ്യാപക രക്ഷാകർത്തു ദിനവും UKG കോൺവൊക്കേഷനും ബഹു ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു.വിവിധ മേഖലകളിൽ പ്രഗത്ഭരായ അനേകം പൂർവ്വവിദ്യാർത്ഥികളുടെ ചരിത്രത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് മു മുന്നേറാൻ ബിന്ദു ടീച്ചർ ആഹ്വാനം ചെയ്തു. സ്കൂളിനുള്ള സഹായവാഗ്ദാനവും മന്ത്രി പ്രഖ്യാപിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.സി. ഷിബിൻ, അംബിക പള്ളിപ്പുറത്ത് , വാർഡ് കൗൺസിലർ ഒ.എസ് അവിനാഷ് , എ ഇ ഒ ഡോ.എം.സി നിഷ, ബിന്ദു.പി.ജോൺ,ഉഷ പി.ആർ , ധന്യ കെ.ആർ, ദിവ്യ ഗിരീഷ് , ഐശ്വര്യ വിപിൻദാസ്,ഡോ. സോണിയ വിശ്വം , ലാജി വർക്കി , നിത്യ ടി.എൻ , വിനിത എസ് ആർ, മാസ്റ്റർ ദിഷാൻ എം ഡി തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് പി.ബി അസീന സ്വാഗതവും പിടിഎ പ്രസിഡണ്ട് വിൻസി എം.വി നന്ദിയും പറഞ്ഞു.