ഇരിങ്ങാലക്കുട: മുണ്ടക്കയത്തുവച്ച് നടന്ന അഖിലകേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജ് ചാമ്പ്യന്‍മാരായി. വോളീബോളില്‍ കേരളത്തിലെ മികച്ച കോളേജ് ടീമുകളായ അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി, കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട, അല്‍ഫോന്‍സ കോളേജ് പാല, സെന്‍റ് സേവ്യേഴ്സ് കോളേജ് ആലുവ, നൈപുണ്യ കോളേജ്, കറുകുറ്റി തുടങ്ങിയ പ്രമുഖ ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ടൂർണമെന്‍റിലെ ഫൈനലിൽ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജ് നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് കാതോലികേറ്റ് കോളേജ് പത്തനംതിട്ടയെ തോല്‍പ്പിച്ചാണ് ചാമ്പ്യന്മാരായത്. നേരത്തെ നടന്ന സെമിഫൈനലില്‍ അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരിയെ തോല്പിച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.