IJKVOICE

ജപ്തി ഭീഷണിയെ തുടര്‍ന്ന് വായ്പ എടുത്ത വ്യക്തി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് കല്ലംകുന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.ആറ് മാസം മുന്‍പ് ആണ് ബാങ്ക് അധികൃതര്‍ ഇദേഹത്തിന്റെ വീട് സന്ദര്‍ശിച്ച് വായ്പ കുടിശ്ശികയുടെ കാര്യം അറിയിച്ചതെന്നും കുടിശ്ശിക തിരിച്ചടക്കണമെന്ന നോട്ടീസ് സെപ്തംബര്‍ മാസം ആയച്ചതല്ലാതെ മറ്റ് നടപടികളൊന്നും ബാങ്ക് സ്വീകരിച്ചിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.