IJKVOICE

ജനശ്രദ്ധയാകർഷിച്ച് ഇലക്ട്രിക് വെഹിക്കിൾ എക്സ്പോ

ഇരിങ്ങാലക്കുട :

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് സംഘടിപ്പിക്കുന്ന ടെക് ഫെസ്‌റ്റിന് മുന്നോടിയായി ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് ഒരുക്കിയിരിക്കുന്ന ഇലക്ട്രിക് വാഹന പ്രദർശനം ജനശ്രദ്ധ നേടുന്നു. ബി എം ഡബ്ലിയു, പോർഷെ, ബി വൈ ഡി, ഹ്യുണ്ടായി, എം ജി, മഹീന്ദ്ര, ടാറ്റ, സിട്രോൺ, ഹൈകോൺ, കിയ എന്നീ കമ്പനികളുടെ ഇരുപതോളം ഇലക്ട്രിക് വാഹനങ്ങളാണ് പ്രദർശനത്തിനുള്ളത്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. . പ്രദർശനത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് വിദ്യാർഥികൾ അവതരിപ്പിക്കുന്ന ബാൻഡ് ഷോയും ഉണ്ടായിരിക്കുന്നതാണ്. പ്രദർശനം ഞായറാഴ്ച സമാപിക്കും. പ്രവേശനം സൗജന്യമാണ്.