ദീപശിഖാ വിളംബര യാത്ര നടത്തി

കരാഞ്ചിറ: കരാഞ്ചിറ സെന്റ് ഫ്രാൻസിസ് സേവിയർ പള്ളിയുടെ നൂറ്റി അമ്പതാം ജൂബിലിയോട് അനുബന്ധിച്ച് ദീപശിഖാ വിളംബര യാത്ര നടത്തി.ഇടവക ജനം കാറുകളിലും ഇരുചക്രവാഹനങ്ങളിലും അനുഗമിച്ചു. ഞായറാഴ്ച ആഘോഷമായ പാട്ട് കുർബ്ബാനയ്ക്ക് ശേഷം ഇരിഞ്ഞാലക്കുട രൂപത വികാരി ജനറാൾ ജോസ് മാളിയേക്കൽ,വികാരി ഫാ.ജെയിംസ് പള്ളിപ്പാട്ട് എന്നിവരുടെ നേതൃത്വത്തിൽ ദീപശിഖ ജനറൽ കൺവീനർ ടോണി ആലപ്പാട്ടിന് കൈമാറി.കാട്ടൂക്കടവ് പള്ളി നെടുമ്പുര തുടങ്ങി ഇടവകയിലെ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു. കിഴുപ്പിള്ളിക്കര പെരിങ്ങൊട്ടു ക്കര,പഴുവിൽ,ചിറക്കൽ,വെള്ളാനി,നെടുമ്പുര,മണ്ണൂക്കാട്,കാട്ടൂർ പ്രദേശങ്ങളിലൂടെ എടത്തിരുത്തി ഫൊറോനാ പള്ളിയിൽ എത്തി.എടത്തിരുത്തി പള്ളി വികാരി ഫാ പോളി പടയാട്ടി യുടെ നേതൃത്വത്തിൽ സ്വീകരിച്ചു.തുടർന്ന് പ്രാത്ഥനക്ക് ശേഷം കരാഞ്ചിറ പള്ളിയിൽ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *