കാറളം എ എൽ പി സ്കൂളിന്റെ 109-ാം വാർഷികം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് മുഖ്യാതിഥിയും, ബിപിസി കെ.ആർ സത്യപാലൻ സമ്മാനദാനവും, കാട്ടിക്കുളം ഭരതൻ എൻഡോവ്മെന്റ് വിതരണവും നടത്തി. സുനിൽ മാലാന്ത്ര, അംബിക സുഭാഷ്, മോഹനൻ വലിയാട്ടിൽ, പി.വി. മേരി, അഫീല കെ.എ, രതീഷ് എ. ആർ, കെ.കെ ഭരതൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സുജാത രാഗേഷ് നന്ദി അറിയിച്ചു.