ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ് എൽപി സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. ഇരിഞ്ഞാലക്കുട ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ അഡ്വക്കേറ്റ് ജോൺ നിതിൻ തോമസ് ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ തോംസൺ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ റിനറ്റ് ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉന്നത വിജയം കൈവിരിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണവും നടത്തി. കരാട്ടെ പരീക്ഷ വിജയിച്ച കുട്ടികൾക്ക് യെല്ലോ ഗ്രീൻ ബെൽറ്റ് നൽകി ആദരിക്കുകയും ചെയ്തു. അധ്യാപക പ്രതിനിധികളായ ശ്രീമതി ഫിസി എം ഫ്രാൻസിസ് സ്വാഗതം ആശംസിക്കുകയും ശ്രീമതി വിനി വിൻസെന്റ് യു നന്ദി അർപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ വിവിധതരത്തിലുള്ള കലാപരിപാടികളും കരാട്ടെ ഡെമോൺസ്ട്രേഷനും ഉണ്ടായിരുന്നു.