IJKVOICE

കലാലയ രത്ന പുരസ്കാരം സമ്മാനിച്ചു.

ഇരിങ്ങാലക്കുട: സംരംഭകത്വത്തിന്റെ പുത്തൻ സാധ്യതകളും അതിലേക്കുള്ള അറിവുകളും ഇന്നത്തെ പുതിയ സാമൂഹിക സാഹചര്യത്തിൽ ഒഴിച്ചുകൂടാനാകാത്തതാണെന്നും, യുവത്വം തൊഴിൽ അന്വേഷകരിൽനിന്നും തൊഴിൽ ദാതാക്കളാകണമെന്നും ഡോ. ടി. പി. സെൻകുമാർ ഐ.പി.എസ്. ക്രൈസ്റ്റ് കോളേജ് ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന ഫാ.ജോസ് ചുങ്കൻ കലാലയരത്ന സംസ്ഥാനതല പുരസ്കാരം സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്റ്റ് കോളേജ് ഫാ.ജോസ് തെക്കൻ സെമിനാർ ഹാളിൽ നടന്ന യോഗത്തിൽ നാട്ടിക ശ്രീനാരായണ കോളേജിലെ നിധിൻദാസ് കെ. എച്ച് പുരസ്കാരം ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.മുൻ പ്രിൻസിപ്പൽ ഫാ. ജോസ് ചുങ്കൻ, ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗം അധ്യക്ഷൻ ഫാ.ടെജി കെ.തോമസ് മലയാള വിഭാഗം മുൻ അധ്യക്ഷൻ ഡോ. സെബാസ്റ്റ്യൻ ജോസഫ് എന്നിവർ സംസാരിച്ചു.