ശിവരാത്രി ദിനമായ മാർച്ച് 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ 15 മിനിറ്റ് സമയ വ്യത്യാസത്തിൽ ഇരിങ്ങാലക്കുടയിൽ നിന്നും ആലുവയിലേയ്ക്കും തിരികെയും തുടർച്ചയായി സർവ്വീസുകൾ ഉണ്ടായിരിക്കുന്നതാണ്. ഒൻപതാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12:00 മണി വരെയായിരിക്കും ഈ സർവീസുകൾ.
5 ഓർഡനറി ബസുകളും 8 ഫാസ്റ്റ് പാസഞ്ചർ ബസുകളുമാണ് ജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കാൻ പ്രത്യേക സർവ്വീസിനായി തയ്യാറാക്കിയിരിക്കുന്നത്. പുല്ലൂർ, വല്ലക്കുന്ന്, കല്ലേറ്റുംകര, ആളൂർ, പോട്ട, ചാലക്കുടി, അങ്കമാലി വഴിയായിരിക്കും യാത്ര. ഇതിനു പുറമെ സ്ഥിരമായി നടത്തുന്ന ബസ് സർവ്വീസുകളും ഉണ്ടായിരിക്കുന്നതാണ്- മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.