മുരിയാട് കള്ളുഷാപ്പിൽ വെച്ച് ഷാപ്പ് ജീവനക്കാരനെ ഭക്ഷണം കഴിച്ചതിന്റെ പൈസ സംബന്ധിച്ച് തർക്കത്തെ തുടർന്ന് പിസ്റ്റൽ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ഇരിഞ്ഞാലക്കുട സ്റ്റേഷൻ റൗഡി വിപിൻ@ വടിവാൾ വിപിൻ എന്നയാളെ ആളൂർ ISHO മുഹമ്മദ് ബഷീർ അറസ്റ്റ് ചെയ്തു.
പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി
കഞ്ചാവ്, വധശ്രമം കേസുകൾ അടക്കം26 ഓളം കേസുകൾ ഉണ്ട്.
പ്രതിയുടെ പക്കൽ നിന്നും നാലു റൗണ്ട് അടക്കം പിസ്റ്റളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പിസ്റ്റളിന്റെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നു.
ASI ധനലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീഷ്, ജീവൻ,ഷാൻമോൻ, സിവിൽ പോലീസ് ഓഫീസർമാരായ സവീഷ്, അനീഷ്, ബിലഹരി, മധു
സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ SI സുനിൽ, SI ബാബു T R, SI ബിജു O H, ASI ലീന എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.